Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 13 Injured

Palakkad

അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ല​ത്ത് ബ​സി​നു​പി​ന്നി​ൽ ച​ര​ക്കു​ലോ​റി​യി​ടി​ച്ച് 13പേ​ർ​ക്കു പ​രി​ക്ക്

വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ല​ത്ത് സ്വ​കാ​ര്യ​ബ​സി​നു പി​റ​കി​ൽ ച​ര​ക്കു​ലോ​റി​യി​ടി​ച്ച് 13 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ഇ​ര​ട്ട​ക്കു​ള​ത്തേ​യും സ​മീ​പ​ത്തേ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
അ​പ​ക​ട​ത്തി​ൽ ഒ​രു കു​ട്ടി​ക്ക് സാ​ര​മാ​യ പ​രി​ക്കു​ണ്ട്. ബ​സി​നു പി​ന്നി​ലെ സീ​റ്റി​ൽ കു​ടു​ങ്ങി​യ കു​ട്ടി​യെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രാ​ണ് പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ ച​ന്ത​പ്പു​ര കി​ഴ​ക്കേ​ത​റ പ​റ​ക്കു​ന്നം മു​ഹ​മ​ദ്സാ​ഫി​ൻ (16), വേ​ണാ​ട്ടു​ക​ള​പ​റ​മ്പ് ക​മ​ലം (48), ദേ​വ​കി(46), കൃ​ഷ്ണ​ൻ(60), നൈ​പു​ള​ളം നൂ​ർ​ജ​ഹാ​ൻ(50), മാ​യ(35), ആ​ല​ത്തൂ​ർ പ​ഴ​യ പോ​സ്റ്റ് ഓ​ഫീ​സ് റോ​ഡി​ൽ ഇ​ന്ദ്രി​സ് അ​ഹ​മ​ദ് (21), മം​ഗ​ലം ഐ​ടി​സി കാ​വു​പ​റ​മ്പ് കൃ​ഷ്ണ​കു​മാ​രി(40), ത​രൂ​ർ പാ​ല​ക്ക​ൽ അ​മ്മു​കു​ട്ടി (53), ചീ​ക്കോ​ട് വെ​ള്ളി​യൂ​ർ സൂ​ര​ജ്(24), ത​മി​ഴ്നാ​ട് അ​രി​യ​ലൂ​ർ സ്വ​ദേ​ശി പ്ര​ഭാ​ക​ര​ൻ, മു​ട​പ്പ​ല്ലൂ​ർ സ്വ​ദേ​ശി ല​ക്ഷ്മി​കാ​ന്ത് (52) തു​ട​ങ്ങി​യ​വ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ശ​ക്തി​യി​ൽ ഇ​രു​വാ​ഹ​ന​ങ്ങ​ളും ദേ​ശീ​യ​പാ​ത​യു​ടെ ര​ണ്ട് സ​ർ​വീ​സ് റോ​ഡി​ലേ​ക്കു പാ​ഞ്ഞു​പോ​യി. വാ​ഹ​ന​ങ്ങ​ൾ മ​റി​യാ​തി​രു​ന്ന​തും അ​പ​ക​ട​സ​മ​യ​ത്ത് മ​റ്റു വാ​ഹ​ന​ങ്ങ​ൾ സ​മീ​പ​ത്ത് ഇ​ല്ലാ​തി​രു​ന്ന​തും വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​ക്കി.

പാ​ല​ക്കാ​ട്ടു​നി​ന്നും വ​ട​ക്ക​ഞ്ചേ​രി വ​ഴി തൃ​ശൂ​രി​ലേ​ക്ക് പോ​കു​ന്ന സ്വ​കാ​ര്യ​ബ​സ് യാ​ത്ര​ക്കാ​രെ ക​യ​റ്റാ​ൻ ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. സ​ർ​വീ​സ് റോ​ഡു​വ​ഴി പോ​കേ​ണ്ട ബ​സു​ക​ൾ ദേ​ശീ​യ പാ​ത​യി​ലൂ​ടെ പോ​കു​ന്ന​തു മൂ​ലം ഇ​വി​ടെ സ്ഥി​ര​മാ​യി അ​പ​ക​ട​മു​ണ്ടാ​കു​ന്നു​ണ്ട്.

ദേ​ശീ​യ​പാ​ത​യു​ടെ തൃ​ശൂ​ർ, പാ​ല​ക്കാ​ട് ലൈ​നു​ക​ളും ഡി​വൈ​ഡ​റു​ക​ളും ചാ​ടി​യാ​ണ് ലോ​റി സ​ർ​വീ​സ് റോ​ഡി​ലെ​ത്തി​യ​ത്. ലോ​റി​യു​ടെ മു​ൻ ഭാ​ഗ​വും ബ​സി​ന്‍റെ പി​ൻ​വ​ശ​വും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

Latest News

Corehub Up